Trending

കൊടിയത്തൂർ പി ടി ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു




കൊടിയത്തൂർ : രക്തദാനം മഹാദാനം എന്ന സന്ദേശമുയർത്തിപ്പിടിച്ച്
കൊടിയത്തൂർ പി.ടി. ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
എംവിആർ
കാൻസർ സെന്ററുമായി സഹകരിച്ചാണ് ജീവദ്യുതി പോൾ ബ്ലഡ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ നടന്ന ക്യാമ്പിൽ
വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും അടങ്ങിയ
67 പേർ രക്തം ദാനം ചെയ്തു. ക്യാമ്പ്
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യാ ഷിബു ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് സി.ഫസൽ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ വിശിഷ്ടാതിഥികൾ
രക്തദാനം നിർവഹിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വാർഡ് മെമ്പർമാരായ ടി.കെ അബൂബക്കർ, വി.ഷംലൂലത്ത്, പി.ടി.എ
വൈസ് പ്രസിഡണ്ട് മജീദ് പുതുക്കുടി , പ്രിൻസിപ്പൽ എം എസ് ബിജു, പ്രധാനാധ്യാപകൻ ജി. സുധീർ ശരീഫ് അമ്പലക്കണ്ടി ഡോക്ടർ വാഫിയ ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെടി സലീം തുടങ്ങിയവർ സംസാരിച്ചു.
രക്തദാന ക്യാമ്പിന് മുന്നോടിയായി എൻഎസ്എസ് വളണ്ടിയർമാർ 500 ഓളം വീടുകളിൽ രക്തദാന ബോധവൽക്കരണ ലഘുലേഖ വിതരണം ചെയ്തിതിരുന്നു . ,അധ്യാപകരായ ഇർഷാദ്ഖാൻ ഫഹദ് ചെറുവാടി , പി.കെജാസിറ ,റുബീന മണ്ണിൽ തൊടി, പി.സിജിംഷിദ ,കെ.സിലുക്മാൻ, വളണ്ടിയർമാരായ
മുഹമ്മദ് അമീൻ, മിസ്ബ,
മിഷാൽ, മിൻഹാൽ ആയിഷ തമന്ന തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post