Trending

മുഖ്യമന്ത്രി പോലീസ് മാഫിയ കൂട്ടുകെട്ടിൻ്റെ സംരക്ഷകൻ : അഹമദ് സാജു




മുക്കം;പോലിസിലെ കൊള്ളരുതായ്മയുടെയും മാഫിയ വത്കരണത്തിൻ്റെയും സംരക്ഷകനായി മുഖ്യമന്ത്രി മാറിയിരിക്കുകയാണെന്നും സർവ്വതലങ്ങളിൽ നിന്നും ഉയർന്നു വരുന്ന കൊള്ളരുതാഴ്മയുടെയും  അംബാസിഡറായി നാട് കാണുന്നത് പിണറായി വിജയനാണെന്നും എം.എസ്.എഫ് ദേശീയ പ്രസിഡൻ്റ് അഹമദ് സാജു പറഞ്ഞു മുസ് ലിം യൂത്ത് ലീഗിൻ്റെ യുവജാഗരൺ കാമ്പയിൻ്റെ തിരുവമ്പാടി മണ്ഡലം തല സ്പെഷ്യൽ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് വിപിഎ ജലീൽ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിജി മുഹമ്മദ്, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം ടി സെയ്ദ് ഫസൽ, നിയോജകമണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷംസീർ പോത്താറ്റിൽ, ട്രഷറർ നിസാം കാരശ്ശേരി, റാഫി മുണ്ടുപാറ, അറഫി കാട്ടിപ്പരുത്തി, എം കെ യാസർ, നൗഫൽ പുതുക്കുടി, എ കെ റാഫി, ജലീൽ കൂടരഞ്ഞി, നംഷിദ് പുതുപ്പാടി,കെ സി ശിഹാബ്,ഫസൽ കൊടിയത്തൂർ, കെ വി നിയാസ്, എം ടി മുഹ്സിൻ, അഷ്റഫലി കെ എം, ശരീഫ് വെണ്ണക്കോട്, ജംഷീദ് കാളിയടത്ത്, കമറുൽ ഇസ്ലാം, അൻവർ മുണ്ടുപാറ, മുനീർ അടിവാരം, കെ വി നവാസ്, ഷാജു റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post