Trending

ജീവിതം ക്രമപ്പെടുത്തുന്നതാണ് സർഗാത്മകത: മജീദ് കൂളിമാട്






വെസ്റ്റ് പാഴൂർ: ജീവിതം ക്രമപ്പെടുത്തുന്നതാണ് സർഗാത്മകതയെന്ന് ഗാന രചയിതാവ് മജീദ് കൂളിമാട് പറഞ്ഞു. കൂളിമാട് സലഫി മദ്രസ സർഗോത്സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനതല അവാർഡ് ലഭിച്ച കയ്യെഴുത്ത് മാസിക പ്രകാശനവും സി ഐ ഇ ആർ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും ചടങ്ങിൽ അദ്ദേഹം നിർവഹിച്ചു സി.അബൂബക്കർ അധ്യക്ഷനായി. വി. അബ്ദുൽ കരീം, പി.ഹാരിസ്, കെ.എം. നാസിഹ, കെ.പി.ജസീർ സംസാരിച്ചു.


Post a Comment

Previous Post Next Post