Trending

ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണം വ്യാപാരികൾ






മുക്കം: സംസ്ഥാനപാതയിൽ അഗസ്റ്റിയാന്മുഴി അങ്ങാടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഉടനടി പരിഹാരം കാണണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അഗസ്റ്റിയൻമുഴി യൂണിറ്റ് നേതൃത്വ യോഗം അധികാരികളോട് ആവശ്യപ്പെട്ടു. സ്കൂളുകളും മിനി സിവിൽ സ്റ്റേഷനും, ഫയർ സ്റ്റേഷനും അടക്കം നിരവധി ഗവൺമെന്റ് സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന അഗസ്ത്യന്മുഴിയിലേക്ക് മലയോരമേഖലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികളടക്കം നിരവധി പേരാണ് ദിവസവും വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ അഗസ്ത്യന്മുഴി നാൽക്കവലയിൽ സ്ഥിരമായി ഉണ്ടാകുന്ന ബ്ലോക്ക് മൂലം കാൽനട യാത്ര പോലും ദുസ്സഹമായിരിക്കുകയാണ്.
നിരവധി തവണ പരാതികൾ നൽകിയിട്ടും അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു പരിഹാരവും കാണാത്തതിനാൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ നേരിട്ട് പരാതി കൊടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് വ്യാപാരികൾ.
മുത്തേരി മിൽമ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന നേതൃത്വ സമ്മേളനം മണ്ഡലം പ്രസിഡന്റ് *പി പ്രേമൻ* ഉദ്ഘാടനം ചെയ്തു. യോഗത്തിൽ 2023/ 24 വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വ്യാപാരികളുടെ മക്കളായ വിദ്യാർത്ഥികളെ മെമെന്റോയും, കാഷ് അവാർഡും നൽകി അനുമോദിച്ചു.
നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും, യൂണിറ്റ് പ്രസിഡണ്ടും കൂടിയായ *ജോസഫ് പൈമ്പിള്ളി* അധ്യക്ഷനായി . മണ്ഡലം ട്രഷറർ എം ടി അസ്ലം, യൂണിറ്റ് ജനറൽ സെക്രട്ടറി ടി കെ സുബ്രഹ്മണ്യൻ, ട്രഷറർ പി കെ റഷീദ്, സുരേഷ് കുമാർ, ഷിജി അഗസ്റ്റിൻ, പ്രമോദ് സി, ബിജു എ സി, മത്തായി മൈക്കിൾ, ഡോക്ടർ ഐശ്വര്യ പി ജോസഫ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post