Trending

ഏരിമല ജി എൽ പി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു






ഏരിമല:ഏരിമല ജി എൽ പി സ്കൂളിൽ വിവിധ പരിപാടികളോടെ PTAയുടെ നേതൃത്വത്തിൽ അധ്യാപക ദിനം ആചരിച്ചു.അധ്യാപക ദിനത്തിൽ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ HM ശ്രീമതി. ബിന്ദു കെ കുട്ടികളോട് അധ്യാപകദിനം ആചരിക്കുന്നതിന്റെപ്രാധാന്യം വ്യക്തമാക്കി.കുട്ടികൾ അധ്യാപകർക്കായി അവർ സ്വന്തമായി നിർമിച്ച ആശംസ കാർഡും മറ്റു സമ്മാനങ്ങളും നൽകി. ശേഷം നടന്ന അധ്യാപകരെ ആദരിക്കുന്ന പരിപാടിയിൽ MPTA വൈസ് പ്രസിഡൻറ് ശ്രീമതി. ഹിസാനത്ത് സ്വാഗതം പറഞ്ഞു.കുട്ടികൾ അധ്യാപകരെ റോസാപ്പൂ നൽകി സ്വാഗതം ചെയ്തു.MPTA പ്രസിഡൻറ് ശ്രീമതി.ഷിറിൻ ഷാന അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷിതാക്കളായ അൻവിനോ സിഗ്‌നി,ഗംഗ, ഹിസാനത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂളിലുള്ള ടീച്ചേർസിന് പുറമേ സ്കൂളിൽ യോഗ പഠിപ്പിക്കുന്ന ടീച്ചറെയും പൊന്നാട അണിയിച്ച് ആദരിച്ചു.ശേഷം കുട്ടികൾക്ക് മധുരം നൽകി.അധ്യാപകർ അവരവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.പരിപാടിയുടെ അവസാന സെഷനിൽ നന്ദി അറിയിച്ച് സംസാരിച്ചത് ശ്രീമതി. വിദ്യ ആയിരുന്നു.

Post a Comment

Previous Post Next Post